രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.

Update: 2020-12-11 04:20 GMT

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇതേ ആശുപത്രി ദേശീയ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു.

ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്. മരിച്ചത് 14 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാണ്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു.

സ്വാഭാവിക മരണങ്ങളാണെന്നും അണുബാധ പോലുള്ള മറ്റുകാരണങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെട്ടു. ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കലക്ടര്‍ ഉജ്ജാവല്‍ റാത്തോഡും വ്യാഴാഴ്ച വൈകുന്നേരം ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags: