സുമിയില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം.

Update: 2022-03-08 18:54 GMT
ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസ്സുകള്‍ എത്തിച്ചാണ് 13 ദിവസത്തോളം സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം. അപകടമേഖലയില്‍ നിന്നും വിദ്യാര്‍ഥികളെ ലിവീവില്‍ എത്തിച്ചാല്‍ തന്നെ വലിയ അളവില്‍ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസവും വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ന്‍ സൈന്യം തടഞ്ഞിരുന്നു.
Tags:    

Similar News