ഇസ്രായേല്‍ ആക്രമണം; ലബ്‌നാനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-05 08:33 GMT

ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബ്‌നാനില്‍ ആണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ക്ഫാര്‍ ടെബ്‌നിറ്റിനടുത്തുള്ള ഒരു ഗ്രാമത്തില്‍ രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്. അതേസമയം നബതിയേഹ് മേഖലയിലെ മറ്റൊരു ആക്രമണത്തില്‍ ഒരു ഗ്രാമത്തിലെ മേയറും ഭാര്യയും കൊല്ലപ്പെട്ടതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ഇസ്രായേല്‍-യുഎസ് ആക്രമണം ആരംഭിച്ചനെ തുടര്‍ന്നാണ് ലബ്‌നാനിലേക്കും ആക്രമണം വ്യാപിച്ചത്. ഇറാന് പിന്തുണച്ചുകൊണ്ട് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയതോടെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്.

Tags: