ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്.

Update: 2020-05-28 06:08 GMT

ധാക്കാ: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയില്‍ തീപിടുത്തം.ഒരു സ്ത്രീയടക്കം അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു. കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്. തീ പടരാനുള്ള കാരണം വ്യക്തമല്ലെന്ന് സേനാ വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ സുല്ലുര്‍ റഹ്മാന്‍ പറഞ്ഞു. അഗ്‌നിശമന സേനയെത്തി തീയണച്ചെങ്കിലും അഞ്ചു പേര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ ഇതുവെര 38,292 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 544 പേര്‍ മരിക്കുകയും ചെയ്തു. ബംഗ്ലാദേശില്‍ കൊറോണ അനിയന്ത്രിതമായി പടരുന്നത് രാജ്യത്തെ ആശങ്കയിലാക്കിരിക്കുകയാണ്. 16 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രോഗബാധിതരുടെ കണക്കുകള്‍ പുറത്തുവന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

രോഗബാധിതരായ പലര്‍ക്കും ആശുപത്രികളിലേക്ക് എത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് കണക്കില്‍പെടാതെ പോകുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.




Tags:    

Similar News