രാജസ്ഥാനില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു; എസ്‌ഐ അറസ്റ്റില്‍, മര്‍ദ്ദനം

Update: 2023-11-11 04:26 GMT
ജയ്പൂര്‍: രാജസ്ഥാനില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ച എസ് ഐയെ അറസ്റ്റ് ചെയ്തു. പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ എസ് ഐയെ മര്‍ദ്ദിച്ചു. ദൗസ ജില്ലയില്‍ ലാല്‍സോത് മേഖലയിലാണ് സംഭവം. ഭൂപേന്ദ്ര സിങ് എന്ന എസ്‌ഐയാണ് അറസ്റ്റ് ചെയ്തതെന്ന് എഎസ് പി രാമചന്ദ്ര സിങ് നെഹ്‌റ പറഞ്ഞു. വിവരമറിഞ്ഞ് റാഹുവാസ് പോലിസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി ഗ്രാമീണര്‍ പോലിസെനതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിയായ എസ്‌ഐയെ മര്‍ദിക്കുകയുമായിരുന്നു. എസ്‌ഐയുടെ വാടക വീട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് റിപോര്‍ട്ട്. നവംബര്‍ 25ന് രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പീഡനവാര്‍ത്ത പുറത്തുവന്നത് രാഷ്ട്രീയപോരിനും കാരണമാക്കിയേക്കും.
Tags: