ചന്ദ്രശേഖര്‍ ആസാദിനു നേരെ വെടിവയ്പ്: നാലുപേര്‍ അറസ്റ്റില്‍

Update: 2023-07-01 17:11 GMT

ചണ്ഡിഗഢ്: ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് രാവണനു നേരെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വികാസ്, യുപി സ്വദേശികളായ പ്രശാന്ത്, ലോവിഷ്, വികാസ് എന്നിവരെയാണ് ഹരിയാനയിലെ അമ്പാല ജില്ലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഹരിയാന-യുപി പോലിസ് സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായതെന്ന് ഹരിയാന പ്രത്യേക ദൗത്യസേന ഡിവൈഎസ്പി അമന്‍ കുമാര്‍ പറഞ്ഞു. അമ്പാലയിലെ ഷഹസാദ്പുര്‍ മേഖലയില്‍നിന്നാണ് ഇവരെ പിടികൂടിയത്. ജൂണ്‍ 28നാണ് യുപിയിലെ ദയൂബന്ദില്‍ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ സഞ്ചരിച്ച കാറിനു നേരെ വെടിവയ്പുണ്ടായത്.

Tags: