വിദേശികളായ 36 തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി

കൊവിഡ് പകര്‍ച്ചാ വ്യാധിയെതുടര്‍ന്ന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അവഗണിച്ചെന്നും ആരോപിച്ച് വിവിധ വകുപ്പുകള്‍ ചുമത്തികുറ്റപത്രം സമര്‍പ്പിച്ച 14 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്.

Update: 2020-12-15 15:26 GMT

ന്യൂഡല്‍ഹി: പോലിസ് കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച 36 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. കൊവിഡ് പകര്‍ച്ചാ വ്യാധിയെതുടര്‍ന്ന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അവഗണിച്ചെന്നും ആരോപിച്ച് വിവിധ വകുപ്പുകള്‍ ചുമത്തികുറ്റപത്രം സമര്‍പ്പിച്ച 14 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകളും 1897ലെ പകര്‍ച്ചാവ്യാധി നിയമത്തിലെ വിവിധ വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ ചില വകുപ്പുകളും ചുമത്തിയാണ് ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കൂടാതെ, ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം എടുത്ത കേസുകളിലും കോടതി ഇവരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

Tags:    

Similar News