മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം

Update: 2024-05-10 05:22 GMT

മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ ട്രക്കും മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രേക്ക് തകരാറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് രണ്ട് വാഹനങ്ങളില്‍ ഇടിച്ചാണ് ഭോര്‍ഘട്ടിന് സമീപം അപകടമുണ്ടായതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ചികില്‍സയ്ക്കായി ഖോപോളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: