മോദി സര്‍ക്കാരിലെ 24 മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികള്‍

Update: 2019-04-21 10:31 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ 24 പേരും (31 ശതമാനം) ക്രിമിനല്‍ കേസില്‍ നടപടി നേരിടുന്നവര്‍. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്(എഡിആര്‍), നാഷനല്‍ ഇലക്ഷന്‍ വാച്ച്(എന്‍ഇഡബ്ലൂ) എന്നീ സംഘടനകള്‍ പുറത്തു വിട്ട എറ്റവും പുതിയ കണക്കിലാണ് ഈ വിവരങ്ങള്‍. മോദി മന്ത്രിസഭയിലെ 24 പേരാണ് ക്രിമിനല്‍ കേസില്‍ നടപടി നേരിടുന്നവര്‍. ഇവരില്‍ 14 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോവല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു. ക്രിമിനല്‍ നടപടി നേരിടുന്ന സംസ്ഥാന മന്ത്രിമാരുടെ എണ്ണത്തില്‍ മുന്നിലുള്ളത് ജാര്‍ഖണ്ഡാണ്. ജാര്‍ഖണ്ഡിലെ മന്ത്രിമാരില്‍ 82 ശതമാനവും ക്രിമിനല്‍ നടപടി നേരിടുന്നവരാണ്. 25 ശതമാനം മന്ത്രിമാര്‍ മാത്രം ക്രിമിനല്‍ കേസ് പ്രതികളായ ഉത്തരാഖണ്ഡാണ് പട്ടികയില്‍ ഏറ്റവും പുറകിലുള്ളത്. 

Tags: