കാര്‍ഷിക നിയമം, കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി ഗവര്‍ണര്‍

കാര്‍ഷിക നിയമം കേരളത്തെ ബാധിക്കുമെന്നും പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുന്നതാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.സമരം ചെയ്യുന്ന കര്‍ഷകരുടേത് വലിയ ചെറുത്തുനില്‍പ്പ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2021-01-08 05:06 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെതിരേയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമം കേരളത്തെ ബാധിക്കുമെന്നും പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുന്നതാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.സമരം ചെയ്യുന്ന കര്‍ഷകരുടേത് വലിയ ചെറുത്തുനില്‍പ്പ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗണ്‍ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച സര്‍ക്കാരാണിത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷം സഭയില്‍ ഇറങ്ങിപ്പോയി. സഭാകവാടത്തില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Tags: