മെക്‌സിക്കോ: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 21 മരണം

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ പറഞ്ഞു.

Update: 2019-01-11 08:50 GMT
മെക്‌സിക്കോസിറ്റി: യുഎസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെക്‌സിക്കന്‍ നഗരത്തില്‍ 21 പരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. 17 ഓളം മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ പറഞ്ഞു. അതിര്‍ത്തി നഗരമായ മിഗുവേല്‍ അലിമാനിലാണ് മൃതദേഹം കണ്ടെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ടെക്‌സാസിലെ മെകല്ലനില്‍നിനന് 90 കി.മീറ്റര്‍ മാത്രം അകലെയാണ് ഈ നഗരം.

മയക്കുമരുന്നു കടത്തിലെ മേല്‍ക്കോയ്മയ്ക്കായി കടുത്ത പോരാട്ടം നടത്തിവരുന്ന രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പിലാണ് 21 പേര്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഏഴു വാഹനങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News