20 ലക്ഷം രൂപ കൈക്കൂലി; തമിഴ്‌നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

Update: 2023-12-02 09:20 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥന്‍ പിടിയില്‍. അങ്കിത തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനെയാണ് സംസ്ഥാന വിജിലന്‍സും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു. പിന്നാലെ ഇഡിയുടെ മധുരയിലെ ഓഫിസില്‍ ദിണ്ടിഗല്‍ ജില്ലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍(ഡിവിഎസി) സംഘം പരിശോധന നടത്തുകയും ചെയ്തു. മധുര, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. അങ്കിത് തിവാരി നിരവധി പേരെ ബ്ലാക്ക് മെയില്‍ ചെയ്ത് കോടികള്‍ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. സഹപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി പണം വിതരണം ചെയ്തതായും ചില രേഖകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News