ഉരുള്‍പൊട്ടല്‍: അസമില്‍ 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ദക്ഷിണ അസമിലെ ബാറക് താഴ്‌വരയിലെ മൂന്നു ജില്ലകളിലാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Update: 2020-06-02 09:14 GMT

ഗുവാഹട്ടി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഉരുള്‍പൊട്ടലില്‍ 20 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ അസമിലെ ബാറക് താഴ്‌വരയിലെ മൂന്നു ജില്ലകളിലാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാചാര്‍ ജില്ലയില്‍ ഏഴുപേരും ഹെയ്‌ലാകണ്ടി ജില്ലയില്‍ ഏഴു പേരും ആറു പേര്‍ കരിമാംഗി ജില്ലയിലുമാണ് മരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായ മേഖലയില്‍ കനത്ത മഴയാണ്. നിലവില്‍ സംസ്ഥാനം കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. 3.72 ലക്ഷം പേരെ വെള്ളപൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. നാഗാവോണ്‍, ഹോജായി എന്നിവര്‍ക്കു പുറമെ ഗോള്‍പാറ ജില്ലയിലും വെള്ളപൊക്കം ദുരിതം വിതച്ചിട്ടുണ്ട്.

വെള്ളപൊക്കത്തില്‍ ആറു പേര്‍ മരിക്കുകയും 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. 27,000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായും അസം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎം)എ വ്യക്തമാക്കി. 

Tags: