ഇറാനിയന്‍ ചരക്കുകപ്പല്‍ കാസ്പിയന്‍ കടലില്‍ മുങ്ങി; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

അസര്‍ബൈജാനിലെ ലങ്കാറന്‍ തുറമുഖത്തോട് ചേര്‍ന്ന മേഖലിയലാണ് ഷാബഹാങ് എന്ന കപ്പല്‍ മുങ്ങിയത്. രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരെയാണ് അസര്‍ബൈജാന്‍ നാവിക സേന ഹെലിക്കോപ്റ്റര്‍ സഹായത്തോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

Update: 2019-07-27 09:23 GMT

തെഹ്‌റാന്‍: ഇറാനിയന്‍ ചരക്കുകപ്പല്‍ കാസ്പിയന്‍ കടലില്‍ മുങ്ങി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒമ്പതു ജീവനക്കാരെ അസര്‍ബൈജാന്‍ നാവിക സേനാ രക്ഷപ്പെടുത്തി. അസര്‍ബൈജാനിലെ ലങ്കാറന്‍ തുറമുഖത്തോട് ചേര്‍ന്ന മേഖലിയലാണ് ഷാബഹാങ് എന്ന കപ്പല്‍ മുങ്ങിയത്. രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരെയാണ് അസര്‍ബൈജാന്‍ നാവിക സേന ഹെലിക്കോപ്റ്റര്‍ സഹായത്തോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ഏഴു പേര്‍ ഇറാനികളാണ്.

കപ്പലില്‍ നിന്നുള്ള അപായ സിഗ്നല്‍ അസര്‍ബൈജാന്‍ നാവിക സേനയ്ക്ക് ലഭിച്ചിരുന്നു. അപകടത്തില്‍പ്പെടാനുണ്ടായ കാരണം വ്യക്തമല്ല. കപ്പല്‍ മുങ്ങുന്ന വേളയിലാണ് അസൈര്‍ബാജാനിലെ നാവിക വിഭാഗത്തിന് വിവരം ലഭിച്ചത്. സഹായം അഭ്യര്‍ഥിച്ച് കപ്പലില്‍ നിന്ന് കോള്‍ വന്ന കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇറാനിലെ അന്‍സാലി തുറമുഖത്ത് നിന്ന് ടൈലുമായി റഷ്യയിലെ മഖച്കാലയിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്.അപായ സിഗ്നല്‍ ലഭിച്ചതിനു പിന്നാലെ സൈന്യം മേഖലയിലേക്ക പുറപ്പെടുകയും കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഈ സമയം കപ്പലില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. അസര്‍ബൈജാനിലെ അസ്താര തുറമുഖത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.

ഇറാന്‍ ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും സഖ്യരാജ്യങ്ങളും മറുഭാഗത്തുമായി മേഖലയില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് ഇറാനിയന്‍ ചരക്കുകപ്പല്‍ അപകടത്തില്‍പെട്ടത്.

Tags:    

Similar News