രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസില്‍ മരിച്ച നിലയില്‍

Update: 2024-01-15 13:45 GMT

ഹൈദരാബാദ്: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികലെ യുഎസിലെ കണക്റ്റിക്കട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വനപര്‍ത്തി സ്വദേശി ജി ദിനേശ്(22), ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നികേഷ്(21) എന്നിവരാണ് മരിച്ചത്. 2023 ഡിസംബര്‍ 28നാണ് ഉപരിപഠനത്തിനായി ദിനേശ് യുഎസിലെ കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡിലേക്ക് പോയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നികേഷ് അവിടേക്ക് എത്തിയത്. അടുത്ത മുറിയില്‍ താമസിക്കുന്ന ദിനേശിന്റെ സുഹൃത്തുക്കളാണ് ശനിയാഴ്ച രാത്രി വിളിച്ച് മകനും സുഹൃത്തും മരണപ്പെട്ടതായി അറിയിച്ചതെന്നും എങ്ങനെ മരിച്ചുവെന്ന് ഞങ്ങള്‍ക്ക് ഒരു സൂചനയുമില്ലെന്നും ദിനേശിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ദിനേശിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡിയുടെയും തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെയും സഹായം തേടിയതായി ദിനേശിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. നികേഷിനെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ ജില്ലാ കലക്ടറേറ്റില്‍ പോലും വിവരം ലഭിച്ചിട്ടില്ലെന്ന് ശ്രീകാകുളം പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഎസ്പി കെ ബാലരാജു പറഞ്ഞു.

Tags:    

Similar News