1921 മലബാര്‍ സമരം: 500 കേന്ദ്രങ്ങളില്‍ ഐഎസ്എം ചരിത്ര ബോധന സെമിനാര്‍

Update: 2021-10-01 12:45 GMT

തിരുര്‍: 1921 മലബാര്‍ സമരങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 'പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയ ശാസ്ത്രവും' എന്ന പ്രമേയത്തില്‍ 500 കേന്ദ്രങ്ങളില്‍ ചരിത്ര ബോധന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഐഎസ്എം സംസ്ഥാന സമിതി അറിയിച്ചു. മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പ്രത്യയ ശാസ്ത്ര പരിസരം ചര്‍ച്ചയാക്കുന്നതായിരിക്കും സെമിനാറുകള്‍.

സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് 2 മണിക്ക് തിരുരില്‍ നടക്കും.കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ഡോ: കെ ടി ജലീല്‍ എംഎല്‍എ, ഡോ. കെ എസ് മാധവന്‍,ഡോ: ഹിക്മത്തുള്ള, ഡോ: ഫുക്കാര്‍ അലി, എ ടി മനാഫ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.

Tags: