ഇസ്രായേലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിനെതിരേ നിരാഹാര സമരവുമായി 17 ഫലസ്തീനികള്‍

നെഗേവ് ജയില്‍, ബീര്‍ഷെബ ജയില്‍ കോംപ്ലക്‌സ്, ആഷ്‌കെലോണ്‍ ജയില്‍, ഒഹ്ലെക്ദാര്‍ ജയില്‍, മെഗിദ്ദോ ജയില്‍, ഒഫെര്‍ ജയില്‍ എന്നിവിടങ്ങളിലായി പാര്‍പ്പിക്കപ്പെട്ട തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്.

Update: 2021-08-02 09:49 GMT

തെല്‍ അവീവ്: കുറ്റപത്രമോ വിചാരണയോ കൂടാതെയുള്ള തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലില്‍ പ്രതിഷേധിച്ച് ഇസ്രയേലിലെ പതിനേഴ് ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചതായി ഒരു പ്രാദേശിക എന്‍ജിഒ ഞായറാഴ്ച അറിയിച്ചു.

ഇസ്‌റാഈലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നയത്തില്‍ പ്രതിഷേധിച്ച് തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചതായി ഫലസ്തീന്‍ തടവുകാരുടെ സൊസൈറ്റിയാണ് അറിയിച്ചത്.

നെഗെവ് ജയിലിലെ തടവുകാരായ സലീം സയ്ദാത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി എന്‍ജിഒ അറിയിച്ചു.

നെഗേവ് ജയില്‍, ബീര്‍ഷെബ ജയില്‍ കോംപ്ലക്‌സ്, ആഷ്‌കെലോണ്‍ ജയില്‍, ഒഹ്ലെക്ദാര്‍ ജയില്‍, മെഗിദ്ദോ ജയില്‍, ഒഫെര്‍ ജയില്‍ എന്നിവിടങ്ങളിലായി പാര്‍പ്പിക്കപ്പെട്ട തടവുകാരാണ് നിരാഹാര സമരം നടത്തുന്നത്.

41 സ്ത്രീകളും 225 കുട്ടികളും 40 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരും ഉള്‍പ്പെടെ 4,850 പലസ്തീന്‍ തടവുകാര്‍ ഇസ്രായേലി ജയിലുകളിലുണ്ടെന്ന് തടവുകാരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News