തൃശ്ശൂരില്‍ വയറിളക്കം ബാധിച്ച് 13കാരന്‍ മരിച്ചു; ഭക്ഷ്യവിഷ ബാധയെന്ന് സംശയം

Update: 2023-05-04 13:48 GMT

തൃശ്ശൂര്‍: വയറിളക്കം ബാധിച്ച് 13 വയസ്സുകാരന്‍ മരിച്ചു. കൊട്ടാരത്തുവീട്ടില്‍ അനസിന്റെ മകന്‍ ഹമദാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരണപ്പെട്ടത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് വീട്ടുകാരുടെ പരാതി. കഴിഞ്ഞ രണ്ടാം തിയ്യതി അനസും കുടുംബവും വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. ഇതിനുശേഷമാണ് പനി, ഛര്‍ദി, വയറിളക്കം എന്നിവയുണ്ടായത്. തുടര്‍ന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെയാണ് ഹമദാന്‍ മരണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags: