കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരന്‍ മരിച്ചു
പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
മലപ്പുറം: അരീക്കോട് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരന്‍ മരിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷഫീഖിന്റെ മകന്‍ ഇംതിഷാന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെ കളിച്ച കുട്ടികള്‍ പറഞ്ഞതായി പോലിസ് വ്യക്തമാക്കി. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.