തമിഴ്‌നാട്ടില്‍ വാഹനാപകടം: 10 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

Update: 2019-01-06 16:48 GMT

പുതുക്കോട്ടൈ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയപ്പ ഭക്തരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 10 മരണം. ആന്ധ്രപ്രദേശില്‍ നിന്നുള്ള ഭക്തര്‍ സഞ്ചരിച്ചിരുന്ന വാന്‍ പുതുക്കോട്ടൈ ജില്ലയിലെ തിരുമായം ബൈപാസ് റോഡില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചക്ക് 2.20നായിരുന്നു അപകടം. ഡ്രൈവറടക്കം 15 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഏഴുപേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ പുതുക്കോട്ടൈ ആശുപത്രിയിലുമാണ് മരിച്ചത്. നിയന്ത്രണം തെറ്റി വന്ന ലോറി ഭക്തരുടെ കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടായ ഉടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Tags: