ആത്മഹത്യാ തലസ്ഥാനവും ഡല്‍ഹി തന്നെ; തൊട്ടുപിന്നാലെ ചെന്നൈ

1,53,052 പേരാണ് 2020ല്‍ സ്വയം ജീവനൊടുക്കിയത്.

Update: 2021-10-30 10:33 GMT

ന്യൂഡല്‍ഹി: ജനജീവിതം സ്തംഭിപ്പിച്ച കൊവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആത്മഹത്യകളില്‍ പത്തു ശതമാനം വര്‍ധനയെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 1,53,052 പേരാണ് 2020ല്‍ സ്വയം ജീവനൊടുക്കിയത്.

വന്‍ നഗരങ്ങളില്‍ ഡല്‍ഹിയിലാണ് ആത്മഹത്യ കൂടുതല്‍. 3025 പേരാണ് ഡല്‍ഹിയില്‍ ജീവനൊടുക്കിയത്. ചെന്നൈയില്‍ 2430 പേരും ബംഗളൂരുവില്‍ 2196 പേരും മുംബൈയില്‍ 1282 പേരും ആത്മഹത്യ ചെയ്തു. നഗരങ്ങളിലെ ആത്മഹത്യകളില്‍ 37.4 ശതമാനവും ഈ നാലിടത്തായാണ്.

ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യകളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24.8 ശതമാനം പേര്‍ കൂടുതലായി ജീവിതം അവസാനിപ്പിച്ചു. ബംഗളൂരുവില്‍ ഇത് 5.5 ശതമാനവും മുബൈയില്‍ 4.3 ശതമാനവുമാണ്.

കുടുംബ പ്രശ്‌നങ്ങളും രോഗവുമാണ് ഭൂരിഭാഗം ആത്മകള്‍ക്കും കാരണമെന്ന് ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. ദിവസക്കൂലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ എന്നിവരാണ് കൂടുതല്‍ ജീവനൊടുക്കിയത്.

Tags:    

Similar News