യുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

Update: 2022-05-15 04:12 GMT
ന്യൂ യോര്‍ക്ക്: യുഎസ്സില്‍ വീണ്ടും വംശവെറിയുടെ പേരില്‍ കൂട്ടക്കൊല. കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പിലാണ് പത്ത് പേര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന 18 കാരനാണ് അക്രമി. ഇയാള്‍ പോലിസില്‍ കീഴടങ്ങി. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. മരിച്ചവരില്‍ മിക്കവരും കറുത്ത വര്‍ഗ്ഗക്കാരാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ പാര്‍ക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

വെടിവയ്പ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് അക്രമി എത്തിയതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ജോസഫ് ഗ്രമാഗ്‌ലിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഈ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

Tags:    

Similar News