ബിജെപിയുമായി സഖ്യമില്ല; അജിത് പവാര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു: ശരദ് പവാര്‍
മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്ന് തങ്ങളുടെ എംഎല്‍എമാരെ എന്‍സിപി മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. റിനൈസന്‍സ് ഹോട്ടലില്‍ ഔദ്യോഗിക വേഷത്തിലല്ലാത്ത പോലിസ് ഉദ്യോഗസ്ഥനെത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റിയതെന്നാണ് സൂചന.
മുംബൈ: താന്‍ എന്‍സിപിയില്‍ തന്നെയാണെന്നും തന്റെ നേതാവ് ശരദ് പവാറാണെന്നും ബിജെപിയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുമെന്നുമുള്ള അജിത് പവാറിന്റെ പ്രതികരണം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ശരദ് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല. എംഎല്‍എമാരെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാര്‍ ശ്രമിക്കുന്നതെന്നും എന്‍സിപി അധ്യക്ഷന്‍ ആരോപിച്ചു.
ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് പിന്തുണയുമായി എന്‍സിപി എംഎല്‍എമാര്‍ എഴുതി ഒപ്പിട്ട കടലാസ് നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാര്‍ ദുരുപയോഗം ചെയ്‌തെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
അതിനിടെ, മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്ന് തങ്ങളുടെ എംഎല്‍എമാരെ എന്‍സിപി മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. റിനൈസന്‍സ് ഹോട്ടലില്‍ ഔദ്യോഗിക വേഷത്തിലല്ലാത്ത പോലിസ് ഉദ്യോഗസ്ഥനെത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് എംഎല്‍എമാരെ ഇവിടെ നിന്ന് മാറ്റിയതെന്നാണ് സൂചന.ബിജെപി നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനായാണ് പോലിസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയതെന്നാണ് എംഎല്‍എമാരുടെ ആരോപണം. സര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങളില്ലാതെ പോലിസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തില്ലെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.