ആര്‍എസ്എസ് ബോംബേറ്; എസ്എഫ്‌ഐ നേതാവിന്റെ കൈപ്പത്തി അറ്റു
ബോംബേറില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: പ്രാവച്ചമ്പലം ഇടയ്‌ക്കോട് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബേറ്. വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. പത്തോളം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റു. ബോംബേറില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ ബാക്കിയുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ബുധനാഴ്ച രാത്രി നേമം, പ്രാവച്ചമ്പലം മേഖലയില്‍ സിപിഎമ്മിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച വൈകിട്ട് നരുവാമൂടുനിന്ന് പ്രവച്ചമ്പലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഇടയ്‌ക്കോട് ജംഗഷ്‌നില്‍ തമ്പടിച്ച ആര്‍എസ്എസ്-ബിജെപി അക്രമികളാണ് പ്രകടനത്തിനുനേരെ ആദ്യം കല്ലുകളും പിന്നീട് ബോംബും എറിഞ്ഞത്.അതേസമയം, ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റതെന്നും ആരോപണമുണ്ട്.