തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം; കെഎസ്‌യു വനിതാ നേതാവിന് ക്രൂരമര്‍ദ്ദനം

Update: 2022-03-15 18:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളജിലെ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെഎസ്‌യു വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യൂനിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം നടന്നത്.

കെഎസ്‌യുവിന്റെ യൂനിറ്റ് പ്രസിഡന്റ് ഫസ്‌ലയ്ക്കും മറ്റൊരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്. കോളജില്‍ ഇരുവിദ്യാര്‍ഥി സംഘടനകളും തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഘട്ടനവും നടന്നതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


Tags: