എസ്ഡിപിഐ ലഹരി വിരുദ്ധ ജാഥ ഒക്ടോബര്‍ 25ന്

ജാഥ ഒക്ടോബര്‍ 25ന് വൈകീട്ട് 4ന് ചട്ടിപ്പറമ്പില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.

Update: 2022-10-22 12:44 GMT

മലപ്പുറം: എസ്ഡിപിഐ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന 'വരും തലമുറക്കായി ലഹരിക്കെതിരേ കൈ കോര്‍ക്കാം' കാംപയിന്റെ ഭാഗമായി ഒക്ടോബര്‍ 25 മുതല്‍ 28 വരെ കലാ ജാഥ സംഘടിപ്പിക്കാന്‍ മലപ്പുറം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ജാഥ ഒക്ടോബര്‍ 25ന് വൈകീട്ട് 4ന് ചട്ടിപ്പറമ്പില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ഒക്ടോബര്‍ 28ന് വൈകീട്ട് 7.30ന് പൂക്കൊളത്തൂരില്‍ സമാപിക്കും. സമാപനം സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്യും.

ലഹരിക്കെതിരേ മാജിക്കിലൂടെയുള്ള ബോധവല്‍ക്കരണം, ഗാനാലാപനം തുടങ്ങിയവ ഉള്‍പ്പെട്ട കലാ ജാഥ മലപ്പുറം മണ്ഡലത്തിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷൗക്കത്തലി അധ്യക്ഷം വഹിച്ചു. സി പി നസ്‌റുദ്ദീന്‍ ബാവ, ശിഹാബ് ആനക്കയം, സിയാദ് അറബിപ്രസംഗിച്ചു.

Tags: