പോപുലര്‍ ഫ്രണ്ട് വേട്ട: ഭരണകൂട വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കം ചെറുക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഭരണകൂട വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് നയത്തിനെതിരേ വ്യാപക ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാവശ്യമാണ്. രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന അനീതികള്‍ക്കെതിരായ പ്രതിഷേധങ്ങളെയും സമരങ്ങളെയും തീവ്രവാദ മുദ്രകുത്തി തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Update: 2022-09-22 16:38 GMT

കോഴിക്കോട്: അധികാരത്തിന്റെ പിന്‍ബലത്തില്‍ എന്‍ഐഎ, ഇഡി പോലുള്ള ഗവണ്‍മെന്റ് ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും രാജ്യവ്യാപകമായി വേട്ടയാടുകയും ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്ത കേന്ദ്ര നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

ഭരണകൂട വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് നയത്തിനെതിരേ വ്യാപക ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതാവശ്യമാണ്. രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന അനീതികള്‍ക്കെതിരായ പ്രതിഷേധങ്ങളെയും സമരങ്ങളെയും തീവ്രവാദ മുദ്രകുത്തി തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. രാജ്യത്തെ വിഭജിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങളെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഒറ്റപ്പെടുത്തി വേട്ടയാടുകയാണ് മോദി സര്‍ക്കാര്‍. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരേ യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതാവശ്യമാണ്.

എന്‍ പി ചെക്കുട്ടി, ജെ രഘു, കെ കെ ബാബുരാജ്, ജമാല്‍ കൊച്ചങ്ങാടി, ഒ അബ്ദുല്ല, വി എച്ച് അലിയാര്‍ മൗലവി, സി കെ അബ്ദുല്‍ അസീസ്, കെ എ ഷഫീഖ്, പി എ എം ഹാരിസ്, ഡോ.പി എം ഇസ്ഹാഖ്, ബാബുരാജ് ഭഗവതി, നഹാസ് മാള, എം കെ മനോജ് കുമാര്‍, വിളയോടി ശിവന്‍ കുട്ടി,

ജി ഗോമതി, പി അംബിക, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ. പി ജി ഹരി, അഡ്വ.എം കെ ഹരികുമാര്‍, സജീദ് ഖാലിദ്, ഇ എം അംജദ് അലി, റാസിഖ് റഹീം, ദേവപ്രസാദ് നാരായണന്‍, ഡോ. കെ എസ് സുദീപ്, നജ്ദ റൈഹാന്‍, വിനീതാ വിജയന്‍, എസ് സുരേഷ് കുമാര്‍ ചവറ, സുജാ ഭാരതി,

മൃദുല ഭവാനി, ആബിദ് അടിവാരം, എ എം നദ്‌വി, പ്രശാന്ത് സുബ്രമണ്യന്‍, റഷീദ് മക്കട, അഭിലാഷ് പടച്ചേരി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Tags:    

Similar News