ഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍ വീട്ടുതടങ്കലില്‍

ഖാജാ മഹ്മൂദ് മസ്ജിദ് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംഎല്‍എ കൗസര്‍ മൊഹിയുദ്ദീന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍.

Update: 2022-08-05 10:31 GMT

അധികൃതര്‍ പൊളിച്ച നീക്കിയ പള്ളി നിലനിന്ന സ്ഥലത്ത് ജുമുഅ പ്രാര്‍ഥനയ്ക്കായി ഒരുമിച്ച് കൂടിയവര്‍

ഹൈദരാബാദ്: മുനിസിപ്പാലിറ്റി അധികൃതര്‍ ഇടിച്ചുനിരത്തിയ മസ്ജിദെ ഖാജാ മഹ്മൂദ് നിലനിന്ന സ്ഥലത്ത് നമസ്‌കാരം നടത്താന്‍ പദ്ധതിയിട്ട കോണ്‍ഗ്രസ്, മജ്‌ലിസ് ബച്ചാവോ തഹ്‌രീക് (എംബിടി), തഹ്‌രീഖ് മുസ്‌ലിമീം ശബ്ബാന്‍ തുടങ്ങിയ ഗ്രൂപ്പുകളിലെ നേതാക്കളെ ഹൈദരാബാദ് പോലിസ് അനൗദ്യോഗികമായി വീട്ടുതടങ്കലിലാക്കി.

കനത്ത പോലീസ് സാന്നിധ്യത്തില്‍ ഷംഷാബാദിലെ മുസ്ലീം പള്ളി ഈ ആഴ്ച ആദ്യം പ്രാദേശിക ഷംഷാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. ഖാജാ മഹ്മൂദ് മസ്ജിദ് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംഎല്‍എ കൗസര്‍ മൊഹിയുദ്ദീന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍.

ഷംഷാബാദ് മുനിസിപ്പല്‍ അധികൃതര്‍ പൊളിക്കുന്നതിന് മുമ്പ് മസ്ജിദ് നിലനിന്ന സ്ഥലത്ത് തന്നെ എഐഎംഐഎം നേതാക്കളും പൊതുജനങ്ങളും ജുമാ നമസ്‌കാരം നിര്‍വഹിക്കുമെന്ന് മൊഹിയുദ്ദീന്‍ പറഞ്ഞിരുന്നു.

Tags:    

Similar News