കോണ്‍ഗ്രസ് എംഎല്‍എമാരുടെ തമ്മിലടി; ജെ എന്‍ ഗണേഷിനെതിരേ ഗുരുതര ആരോപണവുമായി ആനന്ദ് സിങ്

ജെ എന്‍ ഗണേഷ് തന്നെ വടി ഉപയോഗിച്ചും ചുമരിലേക്ക് ചാരി നിര്‍ത്തിയും മര്‍ദ്ദിച്ചു. കൊല്ലുമെന്നും രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.

Update: 2019-01-21 15:46 GMT

ബെംഗളൂരു: റിസോര്‍ട്ട് വാസത്തിനിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കയ്യാങ്കളിയിലേര്‍പ്പെട്ട സംഭവത്തില്‍ പോലിസ് കേസെടുത്തു. മര്‍ദ്ദനമേറ്റ എംഎല്‍എ ആനന്ദ് സിങിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ജെ എന്‍ ഗണേഷ് തന്നെ വടി ഉപയോഗിച്ചും ചുമരിലേക്ക് ചാരി നിര്‍ത്തിയും മര്‍ദ്ദിച്ചു. കൊല്ലുമെന്നും രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ശനിയാഴ്ച വൈകീട്ട് ജെ എന്‍ ഗണേഷ് മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അയാള്‍ ക്രൂരമായി ചവിട്ടി. തന്റെ മൂക്കിലും കണ്ണുകളിലും ഇടിച്ചു. ഇതോടെ ഞാന്‍ ബോധരഹിതനായി. രഘുമൂര്‍ത്തി, രാമപ്പ തന്‍വീര്‍ സേട്ട് തുടങ്ങിയവര്‍ ചേര്‍ന്നാണ് തന്നെ രക്ഷപ്പെടുത്തിയത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. തുടര്‍ന്ന് ബോധം വീണതിനുശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആനന്ദ് സിങ് സിങ് പറഞ്ഞു. ജെ എന്‍ ഗണേഷിനെതിരേ നിയമനടപടി സ്വീകരിക്കണം. തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ആനന്ദ് സിങ് പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഗണേഷിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ, ജെ എന്‍ ഗണേഷിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തതു. കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍, ആനന്ദ് സിങിന് പരിക്കേറ്റത് റിസോര്‍ട്ടില്‍ കാല്‍തെന്നി വീണതിനെ തുടര്‍ന്നാണെന്നാണ് കാമ്പിളി എംഎല്‍എ ജെ എന്‍ ഗണേഷ് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് പോലീസില്‍ പരാതി നല്‍കിയത്.

Tags:    

Similar News