ബിഹാറില്‍ കുട്ടികളുടെ മരണം: സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തു

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും ഇതിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ പോലിസ് മര്‍ദ്ദിക്കുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-06-26 05:46 GMT

പട്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 150ല്‍ പരം കുട്ടികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തിനെതിരേ വൈശാലിയില്‍ പ്രതിഷേധിച്ച 39 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും ഇതിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ പോലിസ് മര്‍ദ്ദിക്കുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ പ്രാദേശിക എല്‍ജെപി എംഎല്‍എ രാജ്കുമാറിന്റെ അര മണിക്കൂറോളം ബന്ദിയാക്കിയ ഗ്രാമീണര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. അടുത്തിടെ വൈശാലിയില്‍ മാത്രം മസ്തിഷ്‌കജ്വരം മൂലം ഏഴോളം കുട്ടികള്‍ മരിച്ചിരുന്നു.

അതേസമയം, മുസഫര്‍പുരില്‍ കുട്ടികള്‍ക്കായി 100 കിടക്കകളുള്ള തീവ്രപരിചരണ യൂണിറ്റ് ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. മസ്തിഷ്‌ക ജ്വരത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഡല്‍ഹി എയിംസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചു സംസ്ഥാനത്ത് ഇതുവരെ 167 കുട്ടികള്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രാലയം ദിവസവും വിലയിരുത്തുന്നുണ്ടെന്നു കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Tags:    

Similar News