തന്നെ നിയോഗിച്ചത് ലിസ് ട്രസ് സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍; ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും ഋഷി സുനക്

നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുെ്രെകനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-10-25 13:34 GMT

ലണ്ടന്‍: രാജ്യത്തെ ഒരുമിപ്പിക്കുന്നത് പ്രവര്‍ത്തിയിലൂടെയാണെന്നും മറിച്ച് വാക്കുകളിലൂടെയല്ലെന്നും ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തെറ്റുകള്‍ തിരുത്താനാണ് തന്നെ നിയോഗിച്ചത്. മികച്ചതിനായി അശ്രാന്തം പ്രവര്‍ത്തിക്കും വിശ്വാസം നേടേണ്ടതാണ്, താന്‍ അത് ഞാന്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികളെ നേരിടുമെന്നും ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തെ അഭിസംബോധ ചെയ്തുകൊണ്ട് സുനക് പറഞ്ഞു.

നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുെ്രെകനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഋഷി സുനക്കിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്.

ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. സാമ്പത്തികനയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ലിസിന്റെ രാജി. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന മത്സരത്തില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ലിസ് പ്രധാനമന്ത്രിയായത്.

Tags:    

Similar News