കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കൊവിഡ് ബാധിച്ചു മരിച്ചു

Update: 2020-08-29 01:07 GMT

മലപ്പുറം: കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കൊവിഡ് ബാധിച്ചു മരിച്ചു. പൊന്മള പള്ളിയാലി പരേതനായ കുണ്ടുവായിൽ ഹൈദ്രുവിന്റെ മകൻ അജ്മൽ(45) ആണ് മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിൽ യുവാവിനെ ഏതാനും ദിവസം മുൻപ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം മരിച്ചു. ഭാര്യ : സീനത്ത്. മക്കൾ : നിഷാൽ, ഹയ, റിദ. 

Tags:    

Similar News