കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്; ഒരു ജീവനക്കാരനെ കൂടി കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു

കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2022-09-27 13:14 GMT
തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയില്‍ വിദ്യാര്‍ഥിനിക്ക് കണ്‍സഷന്‍ എടുക്കാനെത്തിയ അച്ഛനെ മകള്‍ക്ക് മുന്നില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു ജീവനക്കാരനെ കൂടി കെഎസ്ആര്‍ടിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബര്‍ 20നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. നേരത്തെ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം വിശദമായി വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് അജികുമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.




Tags: