ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റ്: ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

അസമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി മറ്റൊരു ബിജെപി ഐടി സെല്ല് അംഗം ഹേമന്ത് ബുറുവയുടെ വീട് പോലിസ് റെയ്ഡ് നടത്തിയതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-06-14 03:11 GMT

ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തുകയും മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാളിനെ അധിക്ഷേപിക്കുകയും ചെയ്ത ബിജെപി ഐടി സെല്‍ അംഗത്തെ അസം പോലിസ് അറസ്റ്റ് ചെയ്തു. സമാന പരാതിയില്‍ ബിജെപി ബന്ധമുള്ള മൂന്നു പേരെ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

അസമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി മറ്റൊരു ബിജെപി ഐടി സെല്ല് അംഗം ഹേമന്ത് ബുറുവയുടെ വീട് പോലിസ് റെയ്ഡ് നടത്തിയതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂനപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അറസ്റ്റിലേക്ക് നയിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിയെ കുടിയേറ്റക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടയാള്‍ ബലാത്സംഗം ചെയ്‌തെന്ന വ്യാജവാര്‍ത്തയാണ് പ്രചരിപ്പിച്ചത്.

Tags:    

Similar News