കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരികയായിരുന്ന ലോറി തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പേട്ടയിലാണ് ലോറി തടഞ്ഞുനിര്‍ത്തിയത്. ലോറി ഡ്രൈവറേയും മറ്റും ഇവര്‍ ഭീഷണിപ്പെടുത്തി.

Update: 2022-07-29 18:55 GMT

ചെന്നൈ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരുകയായിരുന്ന ലോറി തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പേട്ടയിലാണ് ലോറി തടഞ്ഞുനിര്‍ത്തിയത്. ലോറി ഡ്രൈവറേയും മറ്റും ഇവര്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഉളുന്തൂര്‍പേട്ട പോലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയില്‍ മൊത്തം 55 പോത്തുകളെയാണ് കയറ്റിയിരുന്നത്. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റിയതിനാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.

Tags: