മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ടു

Update: 2023-07-18 04:25 GMT

ന്യൂഡല്‍ഹി: യുഎസ് സംസ്ഥാനമായ കാലഫോര്‍ണിയയില്‍ മൂന്ന് വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ടു. തിങ്കളാഴ്ച സാന്‍ ഡീഗോ കൗണ്ടിയിലെ ഫാള്‍ബ്രൂക്കിലാണ് സംഭവം. പോലിസ് സംഘം വീട്ടിലെത്തിയപ്പോള്‍ തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ഒരു വയസ്സുകാരിയെ കണ്ടെത്തിയത്. ഉടന്‍ കുട്ടിയെ പലോമര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 8.30 ഓടെ മരണപ്പെടുകയായിരുന്നു. മൂന്നു വയസ്സുകാരന്‍ കൈത്തോക്ക് ഉപയോഗിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയെന്നാണ് നിഗമനം.

Tags: