യു എസ് ഓപ്പണിന് അട്ടിമറിയോടെ തുടക്കം; ഹാലപ്പും സ്‌റ്റെഫാനോസും പുറത്ത്

ഉക്രെയ്‌നിലെ പരിശീലന കേന്ദ്രം റഷ്യ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു.

Update: 2022-08-30 04:47 GMT


ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിന്റെ ആദ്യ ദിനം അട്ടിമറിയോടെ തുടങ്ങി.വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ ഏഴാം റാങ്കുകാരിയുമായി റുമാനിയയുടെ സിമോണ ഹാലപ്പ് ആദ്യ റൗണ്ടില്‍ പുറത്തായി. റാങ്കിങില്‍ 124ാം സ്ഥാനത്തുള്ള ഉക്രെയ്‌ന്റെ ഡാരിയാ സ്‌നിഗുര്‍ ആണ് ഹാലപ്പിനെ പുറത്താക്കിയത്. 6-2, 0-6, 6-4 സെറ്റുകള്‍ക്കാണ് ഹാലപ്പിന്റെ തോല്‍വി. ഉക്രെയ്‌നിലെ പരിശീലന കേന്ദ്രം റഷ്യ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഡാരിയാ സ്‌നിഗുര്‍ ലാത്വിയയിലാണ് പരിശീലനം നടത്തിയത്.


 

പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള ഗ്രീക്കിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ കൊളംബിയയുടെ ഡാനിയേല്‍ ഇലാഹി ഗ്ലാന്‍ പുറത്താക്കി. ആദ്യ റൗണ്ടില്‍ 6-0, 6-1, 6-3, 5-7 സെറ്റുകള്‍ക്കാണ് സ്റ്റെഫാനോസിന്റെ ഞെട്ടിക്കുന്ന പുറത്താവല്‍.


 അവസാന ഗ്രാന്‍സ്ലാമിനിറങ്ങിയ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസും പുരുഷ വിഭാഗത്തില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായ ഡാനിയേല്‍ മെദ്വദേവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.






Tags:    

Similar News