റാഫേല്‍ നദാലിന് കൊവിഡ്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ അബുദാബിയിലെ ടൂര്‍ണ്ണമെന്റിലൂടെ തിരിച്ചെത്തിയത്.

Update: 2021-12-20 14:12 GMT


അബുദാബി: മുന്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നടന്ന മുബാദ്‌ല ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത താരം സ്‌പെയിനില്‍ എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇതോടെ അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ അബുദാബിയിലെ ടൂര്‍ണ്ണമെന്റിലൂടെ തിരിച്ചെത്തിയത്.




Tags:    

Similar News