മൊറൊക്കന്‍ താരം ഹക്കിം സിയാച്ച് ചെല്‍സിയിലേക്ക്
അയാകസ് കോച്ച് ടെന്‍ ഹാഗും ഹക്കിമിനെ കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 45 മില്ല്യണ്‍ നല്‍കാമെന്നാണ് ചെല്‍സിയുടെ ആദ്യ വാഗ്ദാനം.
സ്റ്റാംഫോഡ് ബ്രഡ്ജ്: മൊറൊക്കന്‍ താരം ഹക്കിം സിയാച്ച് ചെല്‍സിയിലേക്ക്. നിലവില്‍ അയാകസ് ഫോര്‍വേഡായി കളിക്കുന്ന ഹക്കിമിനായുള്ള അവസാന വട്ട ചര്‍ച്ചയിലാണ് ചെല്‍സി . ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ചെല്‍സിക്കായിരുന്നില്ല. അടുത്ത സീസണില്‍ ഏതു വിധേനേയും താരത്തെ ചെല്‍സിയിലെത്തിക്കാനുള്ള ശ്രമം ക്ലബ്ബ് തുടങ്ങി കഴിഞ്ഞു.
താരത്തിനായി എത്ര തുക നല്‍കാനും ക്ലബ്ബ് ഒരുക്കമാണ്. അയാകസ് കോച്ച് ടെന്‍ ഹാഗും ഹക്കിമിനെ കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 45 മില്ല്യണ്‍ നല്‍കാമെന്നാണ് ചെല്‍സിയുടെ ആദ്യ വാഗ്ദാനം. ഉടന്‍ തന്നെ ഹക്കിം ചെല്‍സിയ്ക്കായി ബൂട്ടണിയുമെന്ന് ചെല്‍സി മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.