എല്‍ കാസ്സിക്കോ; റയലിന്റെ നടുവൊടിച്ച് സാവിയുടെ ബാഴ്‌സ

ക്ലാസ്സിക്ക് തിരിച്ചുവരവെന്നാണ് ബാഴ്‌സയുടെ വിജയത്തെ യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

Update: 2022-03-21 03:56 GMT

ക്യാംപ്നൗ: കഴിഞ്ഞ അഞ്ച് എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയെ പഞ്ഞികെട്ട റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ കയറി പരാജയപ്പെടുത്തി ബാഴ്‌സലോണ. കരീം ബെന്‍സിമ ഇല്ലാതെ ഇറങ്ങിയ റയലിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തിയാണ് ബാഴ്‌സ എല്‍ ക്ലാസ്സിക്കോയില്‍ തിരിച്ചുവരവ് അറിയിച്ചത്. രണ്ട് ഗോള്‍ നേടി ഒരു ഗോളിന് വഴിയൊരുക്കിയ ഒബമായെങാണ് കോച്ച് സാവിയ്ക്ക് വന്‍ ജയമൊരുക്കിയത്. ആറൗജോ, ടോറസ് എന്നിവരും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് ഡെംബലേയെും അസിസ്റ്റ് ഒരുക്കി.ടോറസും ഒരു ഗോളിന് വഴിയൊരുക്കി. ക്ലാസ്സിക്ക് തിരിച്ചുവരവെന്നാണ് ബാഴ്‌സയുടെ വിജയത്തെ യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.




Tags: