സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ്; യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മല്‍സരം മാറ്റി

എന്നാല്‍ ആഴ്‌സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.

Update: 2022-09-18 15:35 GMT


ആന്‍ഫീഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട രണ്ട് മല്‍സരങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ് കാരണമാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലീഡ്‌സ്, ചെല്‍സി-ലിവര്‍പൂള്‍ മല്‍സരങ്ങളാണ് മാറ്റിവച്ചത്.അന്തരിച്ച എലിസബത്ത് രാഞ്ജിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ കൂടുതല്‍ പോലിസ് സേനയെ ആവശ്യമുണ്ട്. അതിനാല്‍ ഇന്നത്തെ മല്‍സരത്തിന് ഉദ്ദ്യോഗസ്ഥരുടെ അഭാവം വരുമെന്ന ആശങ്കയിലാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. എന്നാല്‍ ആഴ്‌സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.




Tags:    

Similar News