സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ഇന്ന് അവസാന അങ്കം; മെസ്സി കളിക്കില്ല

ഈ സീസണില്‍ ബാഴ്‌സയുടെ 99ശതമാനം മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നു.

Update: 2021-05-22 06:25 GMT


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് സീസണിലെ അവസാന അങ്കം. അവസാന മല്‍സരത്തില്‍ അവസാന സ്ഥാനക്കാരായ ഐബറിനെതിരേയാണ് ബാഴ്‌സലോണയുടെ മല്‍സരം. കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയോട് തോറ്റതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ലീഗില്‍ 76 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ് . ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. റയലും അത്‌ലറ്റിക്കോയും തമ്മിലാണ് കിരീട പോരാട്ടം.


സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയുടെ അവസാന മല്‍സരത്തില്‍ ഇന്ന് കളിക്കില്ല.കഴിഞ്ഞ ദിവസം പരിശീലനത്തിലും താരം പങ്കെടുത്തിട്ടില്ല. അവസാന മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ജൂണില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കയ്ക്ക് മുമ്പായി വിശ്രമം ആവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് മെസ്സി മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ സീസണില്‍ ബാഴ്‌സയുടെ 99ശതമാനം മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നു. താരം ക്ലബ്ബ് വിടുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത സീസണില്‍ ബില്‍ബാവോയ്‌ക്കെതിരേ ആദ്യ മല്‍സരത്തില്‍ മെസ്സി കളിക്കുമോ എന്ന് കണ്ടറിയാം.




Tags:    

Similar News