സിആര്‍7 ന് യുനൈറ്റഡില്‍ വീണ്ടും സെവന്‍ ലഭിക്കുമോ?

Update: 2021-08-28 07:05 GMT


മാഞ്ചസ്റ്റര്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചുവരുമ്പോള്‍ താരത്തിന് തന്റെ പഴയ ഏഴാം നമ്പര്‍ ജെഴ്‌സി ലഭിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. റൊണാള്‍ഡോ എന്ന ബ്രാന്റിനെ പ്രശ്‌സതിയിലേക്കെത്തിച്ച നമ്പറാണ് ഏഴ്. സിആര്‍7 നെ വീണ്ടും യുനൈറ്റഡില്‍ അവതരിപ്പിക്കുമ്പോള്‍ താരത്തിന് ഇതേ നമ്പര്‍ നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. യുനൈറ്റഡിന്റെ ഇതിഹാസ താരങ്ങളായ ഡേവിഡ് ബെക്കാം, ജോര്‍ജ്ജ് ബെസ്റ്റ്, ഡെനിസ് ലോ, എറിക് കന്റോണാ, ബ്രയാന്‍ റോബ്‌സന്‍ എന്നിവര്‍ അണിഞ്ഞ ജെഴ്‌സിയാണ് ഏഴാം നമ്പര്‍. നിലവില്‍ ഉറുഗ്വെ താരം എഡിസണ്‍ കവാനിയാണ് ഏഴാം നമ്പര്‍ ധരിക്കുന്നത്.


താരം ജെഴ്‌സി റോണോയ്ക്കു നല്‍കുമോ എന്ന് കണ്ടറിയണം. താരത്തെ ഏഴാം നമ്പറില്‍ കാണാനാണ് യുനൈറ്റഡിനും താല്‍പ്പര്യം. ക്ലബ്ബ് കവാനിയോട് ഈ ആവശ്യം ഉന്നയിച്ചേക്കും.യുനൈറ്റഡിന്റെ തുടക്കത്തില്‍ അണിഞ്ഞ ഒമ്പതാം നമ്പര്‍ ജെഴ്‌സി നിലവില്‍ അന്റോണി മാര്‍ഷ്യലാണ് ഉപയോഗിക്കുന്നത്.


തന്റെ ഭാഗ്യ നമ്പറായ ഏഴ് ലഭിക്കാന്‍ തന്നെയാണ് റോണോയുടെ ആഗ്രഹവും. യുനൈറ്റഡില്‍ ഒഴിവുള്ള ജെഴ്‌സികള്‍ അണിയാന്‍ താരം കൂട്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.




Tags:    

Similar News