വിനീഷ്യസ് ജൂനിയറിനെതിരേ വീണ്ടും വംശീയാധിക്ഷേപം

റൊഡ്രിഗോ, വാല്‍വെര്‍ഡെ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍.

Update: 2022-09-19 09:47 GMT




മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരേ വീണ്ടും വംശീയധാക്ഷേപം.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിന് മുമ്പാണ് അധിക്ഷേപം നടന്നത്. ഗ്രൗണ്ടിന് പുറത്തുള്ള ആരാധകര്‍ താരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പാട്ടുകള്‍ പാടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മറ്റൊരു മല്‍സരത്തിനിടെ ഗോള്‍ നേടിയ ശേഷം താരം ആഹ്ലാദം പങ്കുവച്ച് നൃത്തം ചെയ്തിരുന്നു. ഇതിനെതിരേയും മോശം കമ്മന്റുകളുമായി അധിക്ഷേപം നടത്തിയിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റയല്‍ മാഡ്രിഡ് ആവശ്യപ്പെട്ടു. മല്‍സരത്തില്‍ അത്‌ലറ്റിക്കോയെ 2-1ന് റയല്‍ പരാജയപ്പെടുത്തി.റൊഡ്രിഗോ, വാല്‍വെര്‍ഡെ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍.




Tags:    

Similar News