ചാംപ്യന്‍സ് ലീഗ്; യുവന്റസ് ഞെട്ടി; ഒരു ഗോളിന് ലിയോണിന് ജയം
ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ യുവന്റസിനെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്. 31ാം മിനിറ്റില്‍ ലൂക്കാസ് തുസാര്ട്ടിന്
ലിയോണ്‍: ചാംപ്യന്‍സ് ലീഗ് എന്ന യുവന്റസിന്റെ സ്വപ്നത്തിന് വീണ്ടും തിരിച്ചടി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ യുവന്റസിനെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിന്. 31ാം മിനിറ്റില്‍ ലൂക്കാസ് തുസാര്ട്ടിന്റെ ഗോളിലാണ് ലിയോണ്‍ ജയിച്ചു കയറിയത്. ഭൂരിപക്ഷ സമയവും പന്ത് കൈവശം വച്ചിട്ടും യുവന്റസിന് ഒരു ഗോള്‍ നേടാനായില്ല.14 ഷോര്‍ട്ടുകളില്‍ ഒന്നു പോലും ഇറ്റാലയിന്‍ ക്ലബ്ബിന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്റ്റാര്‍ സ്ട്രൈക്കര്‍ യുവന്റസിന് ഇന്നത്തെ മല്സരത്തില്് ഫോമിലെത്താനും കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്ന നേട്ടം മുന്നില്‍ വച്ചാണ് റൊണാള്‍ഡോയെ ക്ലബ്ബ് ഇറ്റലിയിലെത്തിച്ചത്. ഇത്തവണയും റോണൊ ചതിക്കുമോയെന്ന് മാര്‍ച്ച് 18നറിയാം. 18ന് രണ്ടാം പാദ മല്‍സരം ടൂറിനില്‍ വച്ചാണ് നടക്കുക.