സിറ്റിയോ ലിവര്‍പൂളോ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ നാളെ അറിയാം
നാളെ ഇന്ത്യന്‍ സമയം 7.30ന് മാഞ്ചസ്റ്റര്‍ സിറ്റി ബ്രെറ്റണെയും ലിവര്‍പൂള്‍ വോള്‍വ്സിനെയും നേരിടും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടാവകാശികളെ അറിയാന്‍ ഒരു ദിനംകൂടി. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപോരാട്ടം. നാളെ ഇന്ത്യന്‍ സമയം 7.30ന് മാഞ്ചസ്റ്റര്‍ സിറ്റി ബ്രെറ്റണെയും ലിവര്‍പൂള്‍ വോള്‍വ്സിനെയും നേരിടും. ഈ മല്‍സരങ്ങളെ ആശ്രയിച്ചാണ് കിരീടാവകാശികളെ നിര്‍ണയിക്കുക. നിലവില്‍ 95 പോയിന്റുമായി സിറ്റിയാണ് ഒന്നാമത്. 94 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതാണ്. നാളത്തെ മല്‍സരത്തില്‍ സിറ്റി ജയിച്ചാല്‍ കിരീടം അവര്‍ക്ക് സ്വന്തമാവും. എന്നാല്‍ സിറ്റി തോല്‍ക്കുകയോ സമനില പിടിക്കുകയോ ലിവര്‍പൂള്‍ ജയിക്കുകയോ ചെയ്താല്‍ കിരീടം ലിവര്‍പൂളിന് സ്വന്തമാവും. പരിക്കേറ്റ സാലാ ടീമില്‍ തിരിച്ചെത്തുമെന്നത് ലിവര്‍പൂള്‍ ക്യാംപിന് ആശ്വാസം നല്കുന്നു. കൂടാതെ ഓര്‍ഗി, വിര്‍ജിനല്‍ ഡിക്ക്, ആന്‍ഡി റോബര്ഡ്സണ്, ഹെന്ഡേഴ്സണ് എന്നിവര്‍ മികച്ച ഫോമിലാണ്. ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ വന്‍ തിരിച്ചുവരവില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ ഇറങ്ങുക. സിറ്റിയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കാര്‍ഡിഫ് സിറ്റിയെയും ചെല്‍സി ലെസ്റ്ററിനെയും ആഴ്സണല്‍ ബേണ്‍ലിയെയും നേരിടും.