സന്തോഷ് ട്രോഫി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാളിന് ജയം

ഫര്‍ദ്ദീന്‍ അലി(23, 43), മഹിതോഷ് റോയ്(49,69)എന്നിവരാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്.

Update: 2022-04-22 14:30 GMT


മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മേഘാലയക്കെതിരേ പശ്ചിമ ബംഗാളിന് ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബംഗാളിന്റെ ജയം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് . ഫര്‍ദ്ദീന്‍ അലി(23, 43), മഹിതോഷ് റോയ്(49,69)എന്നിവരാണ് ബംഗാളിനായി സ്‌കോര്‍ ചെയ്തത്.



സാഗ്തി സനായി(40), ഷനേ ടരിയാങ് (46, 65) എന്നിവരാണ് മേഘാലയക്കായി വലകുലിക്കിയത്.85ാം മിനിറ്റില്‍ മേഘാലയക്ക് പെനാല്‍റ്റി ലഭിച്ചിരുന്നു. ഇത് ബംഗാള്‍ കീപ്പര്‍ രക്ഷപ്പെടുത്തി ടീമിന് ജയമൊരുക്കുകയായിരുന്നു. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ബംഗാള്‍ രണ്ടാം സ്ഥാനത്തും അത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി മേഘാലയ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുമാണ്.




Tags:    

Similar News