സന്തോഷ് ട്രോഫി; കേരളത്തിന്റെ സെമി എതിരാളി കര്‍ണ്ണാടക

നാല് ഗോളിന്റെ ഭീമന്‍ ജയം നേടിയാണ് കര്‍ണ്ണാടക സെമിയിലേക്ക് പ്രവേശിച്ചത്.

Update: 2022-04-25 17:51 GMT


മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സെമിഫൈനല്‍ എതിരാളി കര്‍ണ്ണാടക. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണ്ണാടക സെമിയില്‍ കടന്നത്. ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ സര്‍വ്വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കര്‍ണ്ണാടക-ഗുജറാത്ത് മല്‍സരം നിര്‍ണ്ണായകമായത്. നാല് മല്‍സരങ്ങളില്‍ നിന്നായി ഒഡീഷയ്ക്കും കര്‍ണ്ണാടകയ്ക്കും തുല്യപോയിന്റാണുള്ളത്. ഗോള്‍ ശരാശരിയില്‍ കര്‍ണ്ണാടക മികച്ചത് നിന്നതോടെ സെമിയിലേക്ക് കയറുകയായിരുന്നു. ഇന്ന് മൂന്ന് ഗോളിന് ജയിച്ചാല്‍ കര്‍ണ്ണാടകയ്ക്ക് സെമി ഉറപ്പിക്കാമായിരുന്നു. നാല് ഗോളിന്റെ ഭീമന്‍ ജയം നേടിയാണ് കര്‍ണ്ണാടക സെമിയിലേക്ക് പ്രവേശിച്ചത്. സുധീര്‍ കൊട്ടികല(ഡബിള്‍), കമലേഷ്,മഗേഷ് സെല്‍വ എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി സ്‌കോര്‍ ചെയ്തത്.





Tags:    

Similar News