സന്തോഷ് ട്രോഫി; ചാംപ്യന്‍മാര്‍ പുറത്തേക്ക്; കര്‍ണ്ണാടകയ്ക്കും മണിപ്പൂരിനും ജയം

ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണ്

Update: 2022-04-21 18:49 GMT

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ സര്‍വീസസിന് വീണ്ടും തോല്‍വി. കര്‍ണ്ണാടകയാണ് സര്‍വീസസിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് കര്‍ണ്ണാടകയുടെ ജയം. 38ാം മിനിറ്റില്‍ അന്‍കിത് ആണ് കര്‍ണ്ണാടകയുടെ വിജയഗോള്‍ നേടിയത്. രണ്ട് മല്‍സരങ്ങള്‍ പരാജയപ്പെട്ട് ഒരു ജയം മാത്രമുള്ള സര്‍വീസസിന്റെ സെമി പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു. ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി കര്‍ണ്ണാടകയും ഒഡീഷയും ഒപ്പം നില്‍ക്കുന്നു.


 


ഇന്ന് നേരത്തെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഗുജറാത്തിനെ മണിപ്പൂര്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണ്.




Tags: