സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയത്തോടെ തുടക്കം; ജിജോ ജോസഫിന് ഹാട്രിക്ക്

സമഗ്രാധിപത്യത്തോടെയാണ് കേരളത്തിന്റെ ആദ്യജയം.

Update: 2022-04-16 19:01 GMT


മലപ്പുറം: സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെതിരേ ആദ്യ മല്‍സരത്തിനിറങ്ങിയ കേരളത്തിന് അഞ്ച് ഗോളിന്റെ ജയം.ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഹാട്രിക്ക് പിറന്ന മല്‍സരത്തില്‍ നിജോ ഗില്‍ബര്‍ട്ട്, അജയ് അലക്‌സ് എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു.ആദ്യപകുതിയില്‍ രണ്ട് ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ മൂന്ന് ഗോളുമായി വന്‍ ജയം സ്വന്തമാക്കുകയായിരുന്നു. സമഗ്രാധിപത്യത്തോടെയാണ് കേരളത്തിന്റെ ആദ്യജയം.


Tags:    

Similar News